‘ഒടുക്കത്തെ ഈ കളികൂടെ നീയൊന്ന് കാണൂ’; കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ്ബഡ്ജറ്റ് ചിത്രം ‘ഒടിയന്റെ’ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

വിഎ ശ്രീകുമാര്‍ മേനോനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നു.

മോഹന്‍ലാല്‍ പുതിയ മേക്കോവറില്‍ എത്തുന്നതിനാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഒടിയന് വേണ്ടി ലാല്‍ നടത്തിയ കഠിനപരിശീലനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്.

DONT MISS
Top