ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി അഞ്ച് മരണം; നിരവധി പേര്‍ക്ക് പരുക്ക്

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. റായ്ബറേലിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഹര്‍ചന്ദ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് ന്യൂ ഫറാക്കാ എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചിച്ചു.

ദുരന്ത മേഖലയില്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനല്‍കണമെന്ന് ജില്ലാ ഭരണകൂടം, എസ്പി, ദുരന്ത നിവാരണ സേന എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

DONT MISS
Top