ശബരിമല: സുപ്രിംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധ പ്രകടനത്തില്‍ വഴിയാത്രക്കാരെ മുണ്ടുപൊക്കിക്കാണിച്ച് ആര്‍എസ്എസ് നേതാവ്

ബിജെപിയുടെ പ്രാക്ക് തന്ത്രത്തിലും കൊലവിളി പ്രസംഗങ്ങള്‍ക്കും ശേഷം പ്രതിഷേധ പ്രകടനങ്ങളില്‍ പുതുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ആര്‍എസ്എസ്. വഴിയിലൂടെ കടന്നുപോകുന്ന യാത്രക്കാരെ മുണ്ടുപൊക്കി കാണിച്ചുകൊണ്ടുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോട്ടയം മണിമല പത്തനാട് സ്വദേശി ഗിരീഷാണ് പ്രകടനത്തിനിടെ യാത്രക്കാരെ മുണ്ടുപൊക്കി കാണിച്ചത്.

ശരണ നാമജപ യാത്ര എന്ന പേരിലെ പ്രതിഷേധ പ്രകടനം ‘സ്വാമി ശരണം അയ്യപ്പ ശരണം’ വിളികളാല്‍ മുഖരിതമായിരുന്നു തുടക്കത്തില്‍. പിന്നീട് സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എന്ന പേരില്‍ കേട്ടാലറയ്ക്കുന്ന തെറികളും മുഖ്യമന്ത്രിക്ക് നേരെ ജാതി അധിക്ഷേപവും വിളിച്ചുതുടങ്ങി. അവസാനം പരിപാടിയുടെ സംഘാടകന്‍ കൂടിയായ പത്തനാട് ഗിരീഷ് മുണ്ടുപൊക്കി കാണിച്ചതോടെ പരിപാടിക്ക് സമാപനമായി.

കാണാം വീഡിയോ.

സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കാന്‍ ബിജെപി ആവിഷ്‌കരിച്ച പ്രാക്ക് മുദ്രാവാക്യങ്ങളുടെ വീഡിയോ താഴെ കാണാം. പണ്ട് കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷാ യാത്രയോടനുബന്ധിച്ചാണ് ഇത്തരമൊരു തമാശയ്ക്ക് വഴിയൊരുങ്ങിയത്.

ഏതവനാടാ എസ്ഡിപിഐ, മുക്കാമുറിയന്‍ പട്ടികളെ എന്നുതുടങ്ങുന്ന മുദ്രാവാക്യങ്ങളും ബിജെപി വിളിച്ചിട്ടുണ്ട്. വീഡിയോ താഴെ

ബിജെപി പ്രതിഷേധ റാലികള്‍ നേരത്തെയും ഇത്തരത്തില്‍ വളരെയേറെ തമാശ രംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സിപിഐഎമ്മിന് ജയ് വിളിക്കുന്ന അണികളെ ഉള്‍പ്പെടുത്തിയ അത്രയും കൗതുകമുര്‍ത്തിയ റാലി സംഘടിപ്പിക്കാന്‍ പിന്നീട് ഒരുപാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. കാണാം വീഡിയോ.

ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും കാണില്ല എന്നുവിളിച്ചുകൊണ്ടുള്ള ബിജെപി പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോയും ഓണ്‍ലൈനില്‍ പ്രചരിച്ചിട്ടുണ്ട്.

DONT MISS
Top