അഴിമതി ആരോപണം: നെതന്യാഹുവിനെ വീണ്ടും ചോദ്യം ചെയ്തു

നെതന്യാഹു

ജറുസലേം: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഇത് പന്ത്രണ്ടാം തവണയാണ് ഇസ്രയേല്‍ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കുന്നത്. ജറുലസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. വിവരം അറിഞ്ഞ് നെതന്യാഹുവിനെതിരെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.

തെരഞ്ഞെടുപ്പില്‍ അനുകൂലമായ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങളെ സ്വാധീനിച്ചു, കോടീശ്വരന്മാരില്‍ നിന്ന് കൈക്കൂലി കൈപ്പറ്റി എന്നീ ആരോപണമാണ് നെതന്യാഹുവിന് നേരെ ഉയര്‍ന്നിട്ടുള്ളത്. നേരത്തെ ടെലികോം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ആഗസ്തില്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു.

DONT MISS
Top