ഡെനിസ് മുക്‌വെഗെയ്ക്കും നദിയ മുറാദിനും സമാധാനത്തിനുള്ള നൊബേല്‍

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഡെനിസ് മുക്‌വെഗെയ്ക്കും നദിയ മുറാദിനും ലഭിച്ചു. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കാണ് രണ്ടുപേര്‍ക്കും പുരസ്‌കാരം ലഭിച്ചത്.

യസീദി വംശജയായ നദിയ മുറാദിനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുകുന്നു. അവരില്‍ നിന്നും രക്ഷപ്പെട്ട മുറാദ് ഐഎസ് ഭീകരില്‍ നിന്നും ഉണ്ടായ ലൈംഗിക പീഡനങ്ങള്‍ തുറന്നു പറയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും ഐഎസിന്റെ മനുഷ്യകടത്തിനെതിരെയും പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

കോംഗോയില്‍ നിന്നുമുള്ള ഡോക്ടറായ ഡെനിസ് മുക്‌വെഗെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ 30,000 സ്ത്രീകള്‍ക്ക് ചികിത്സ ഒരുക്കിയിട്ടുണ്ട്. മിക്കവരും യുദ്ധത്തിനിടയിലാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായത്.

DONT MISS
Top