ട്രെയിനുകള്‍ കൂട്ടിയിടിച്ച് ദക്ഷിണാഫ്രിക്കയില്‍ 300 പേര്‍ക്ക് പരുക്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരുക്കേറ്റു. കെംപ്ടണ്‍ പാര്‍ക്ക് സിറ്റിയില്‍ വ്യാഴാഴ്ച വൈകുന്നരത്തോടെയായിരുന്നു അപകടം. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണാഫ്രിക്കയിലെ പാസഞ്ചര്‍ റെയില്‍ ഏജന്‍സി അറിയിച്ചു. ആവശ്യമങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായം തേടുമെന്നും അധികൃതര്‍ വ്യക്തമാക്കി. സെപ്തംബറില്‍ മെട്രോ റെയിലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 100 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.

DONT MISS
Top