ലൈംഗികാരോപണം: റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം പുനരാരംഭിച്ചു

ലാസ് വെഗാസ്: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചു. 2009 ല്‍ റൊണാള്‍ഡോ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ വംശജയായ യുവതിയുടെ പരാതിയിലാണ് പുനരന്വേഷണം നടത്താന്‍ ലാസ് വെഗാസ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

2009 ജൂലൈ 13ന് ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചതായാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗയുടെ ആരോപണം. സംഭവം പുറത്തുപറയാതിരിക്കാന്‍ റൊണാള്‍ഡോ 375000 ഡോളര്‍ നല്‍കി കോടതിക്ക് പുറത്തുവെച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

സംഭവം നടന്നതിന് പിന്നാലെ യുവതി പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുവതി ഇപ്പോള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും, കേസില്‍ പുനരന്വേണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ലാസ് വെഗാസ് പൊലീസ് അറിയിച്ചു.

അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്നും, പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും കഴിഞ്ഞ ദിവസം റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top