മൃതദേഹം നാട്ടിലെത്തിക്കല്‍: നിരക്ക് വര്‍ധന എയര്‍ഇന്ത്യ പിന്‍വലിച്ചു

പ്രതീകാത്മക ചിത്രം

ദുബായ്: ദുബായില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസി പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. മൃതദേഹത്തിന്റെ ഭാരം നോക്കി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന തുക മാത്രമേ ഈടാക്കൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ നിരക്ക് വര്‍ധനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രവാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുലക്ഷത്തോളം രൂപ നല്‍കിയായിരുന്നു മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നത്. നിരക്ക് വര്‍ധിപ്പിച്ചതല്ല, നേരത്തെ നല്‍കിയിരുന്ന അമ്പത് ശതമാനം ഇളവ് എടുത്തു കളഞ്ഞതായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. മൃതദേഹത്തിന്റെ ഭാരം തൂക്കിനോക്കിയാണ് നിരക്ക് ഈടാക്കുന്നത്.

സാധാരണ ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടിയത് 1800 ദിര്‍ഹം മാത്രമാണ് നിരക്ക് വരുന്നത്. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതിന് ശേഷം ഇത് 4000 ദിര്‍ഹത്തോളമായി. കൂടാതെ ഹാന്‍ഡ്‌ലിംഗ് നിരക്ക് കിലോയ്ക്ക് രണ്ട് ദിര്‍ഹത്തോളവും നല്‍കണം. എയര്‍ ഇന്ത്യയുടെ നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം വരുത്തിവെച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്.

DONT MISS
Top