വിയോജിപ്പ് തുടരുന്നു; വിശ്വാസികളായി സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വിയോജിപ്പ് തുടരുന്നു. തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. വിശ്വാസികളായി സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി എ പത്മകുമാര്‍ കൂടിക്കാഴ്ച നടത്തി.

വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി ബുധനാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേരും. തന്റെ കുടുംബത്തിലുള്ള സ്ത്രീകളാരും ഇത്തരത്തില്‍ ശബരിമലയില്‍ പ്രവേശനത്തിന് എത്തില്ല എന്നും പത്മകുമാര്‍ പറഞ്ഞു.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഉന്നതതല യോഗം ചേരും. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

DONT MISS
Top