മോഹന്‍ലാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍; പുതിയ ജഴ്‌സി പുറത്തിറക്കി


സൂപ്പര്‍ താരം മോഹന്‍ലാലിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ ഗുഡ്‌വില്‍ അംബാസിഡറായി പ്രഖ്യാപിച്ചു. കൊച്ചിയില്‍ വച്ചുനടന്ന ടീമിന്റെ പുതിയ ജഴ്‌സിയുടെ അവസരണ ചടങ്ങിലാണ് മോഹന്‍ലാലിനേയും ടീമിന്റെ ഭാഗമാക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോഹല്‍ലാല്‍ പറഞ്ഞു. കേരളത്തിലെ യുവാക്കളില്‍ ഫുട്‌ബോളിനോടുള്ള ഇഷ്ടം വളര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് വഹിക്കുന്ന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ മാസം 29നാണ് ഐഎസ്എല്‍ സീസണ് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെ കൊല്‍ക്കത്തെയ നേരിടും. കൊല്‍ക്കത്തിയില്‍ വച്ചാണ് കളി നടക്കുക.

DONT MISS
Top