‘ഡാകിനി’യുടെ ട്രെയിലറെത്തി; കൊമേഴ്സ്യല്‍ ചിത്രത്തിലേക്ക് ചുവടുവച്ച് രാഹുല്‍ റിജി നായര്‍

കൊച്ചി: സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായരുടെ ‘ഡാകിനി’ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. അതീവ രസകരമായ ട്രെയിലറില്‍ ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മമാരുടെ പ്രകടനമാണ് ഏറ്റവും ആകര്‍ഷണീയം.

സേതു ലക്ഷ്മി, പോളി വത്സന്‍, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, എന്നിവര്‍ക്കൊപ്പം ചെമ്പന്‍ വിനോദും, സൈജു കുറുപ്പും, അജു വര്‍ഗീസും, ഇന്ദ്രന്‍സും മികച്ച വേഷങ്ങളിലുണ്ട്. രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

DONT MISS
Top