മധുപാല്‍-ടൊവിനോ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. അനു സിത്താര, നിമിഷ സജയന്‍, നെടുമുടി വേണു, സിദ്ധിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ വി സിനിമാസിന്റെ ബാനറില്‍ ടിഎസ് ഉദയന്‍, എസ് മനോജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചന്റേതാണ് സംഗീതം.

DONT MISS
Top