ഭീഷണിയും പ്രതിഷേധവും ഭയക്കുന്നില്ല; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: പല ഭാഗങ്ങളില്‍ നിന്ന് ഭീഷണികള്‍ ഉണ്ടാകുമ്പോഴും പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാനായി സമരസമിതിയുടെ നേതൃത്വത്തില്‍ എറണാകുളത്തു ചേര്‍ന്ന യോഗത്തില്‍ സമരസമിതി നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

വഞ്ചി സ്‌ക്വയറിലെ സമരം അവസാനിപ്പിച്ചെങ്കിലും നീതിക്കുള്ള പോരാട്ടം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതികരണ സമിതികള്‍ രൂപികരിക്കും. കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനു ആവിശ്യമായ തുക കണ്ടെത്തുന്നതിനും നടപടിയുണ്ടാകും. സമരസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അതേ സമയം, സിസ്റ്റര്‍ ലൂസിക്കെതിരെഉള്ള സഭയുടെ നിലപാട് പ്രതീക്ഷിച്ചതാണെന്നും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.

സഭാ നേതൃത്വത്തില്‍ നിന്നും ഉണ്ടാക്കുന്ന നടപടികള്‍ വേദനിപ്പിക്കുന്നുവെന്ന് സിസ്റ്റര്‍ ടീന ജോസ് പറഞ്ഞു. ശബ്ദമുയര്‍ത്തിയപ്പോള്‍ താനടക്കം അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുണ്ടെന്നും സ്വന്തം നിലപാടുകളുമായി മുന്നോട്ട് പോകമെന്നും ടീന ജോസ് വ്യക്തമാക്കി.

കേസിന്റെ തുടര്‍ നടത്തിപ്പിനൊപ്പം സമ്മര്‍ദ്ദം ശക്തിയായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സേവ് ഔര്‍ സിസ്റ്റെര്‍സ് അംഗങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. പതിനാലു ദിവസം തുടര്‍ന്ന സമരത്തിന് പിന്തുണയറിയിച്ചു നിരവധി ആളുകളാണ് വഞ്ചി സ്‌ക്വയറില്‍ എത്തിയിരുന്നത്.

DONT MISS
Top