ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്കെതിരെ സഭാനടപടി

സിസ്റ്റര്‍ ലൂസി

കല്‍പ്പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്കെതിരെ സഭാ നടപടി. വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കെതിരെയാണ്  സഭാ നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി എടുത്തത്. പ്രാര്‍ഥന ആരാധന, കുര്‍ബാന തുടങ്ങിയ ചുമതലകളില്‍ നിന്നുമാണ് സിസ്റ്ററെ നീക്കിയിരിക്കുന്നത്.

എഫ്‌സിസി സന്യാസിനി സഭാ മദര്‍ സുപ്പീരിയറാണ് സിസ്റ്ററെ വിവരം അറിയിച്ചത്. ഇടവക വികാരിയാണ് നടപടി സ്വീകരിച്ചതെന്ന് രൂപതാ അധ്യക്ഷന്‍ പറഞ്ഞു. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാട് നടപടി.

DONT MISS
Top