ഐഎസ്ആര്‍ഒ ചാരക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രിം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സംവത്സരങ്ങളായി നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ഡികെ ജയിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ അന്വേഷണത്തിലൂടെ ചാരക്കേസില്‍ സര്‍വ
തലത്തിലും നടന്നിട്ടുള്ള എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സാധിക്കട്ടെയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top