സുപ്രിം കോടതി വിധിയില്‍ സന്തോഷം ഉള്ളതായി നമ്പി നാരാണന്‍

നമ്പി നാരായണന്‍

തിരുവനന്തപുരം: സുപ്രിം കോടതി വിധിയില്‍ സന്തോഷം ഉള്ളതായി ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍. പഴയതിലും മെച്ചപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേസില്‍ നഷ്ടപരിഹാസം നല്‍കണം എന്നു പോലും ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കണം എന്നതായിരുന്നു എന്റെ ആവശ്യം.

സിബിഐ അന്വേഷണം വേണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടത് എല്ലാം കിട്ടണം എന്നില്ല. എങ്കിലും സിബിഐ അന്വേഷണമായിരുന്നു ഉചിതം എന്നും അദ്ദേഹം പറഞ്ഞു. സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥരാണ് 50 ലക്ഷം രൂപ നല്‍കേണ്ടത് എങ്കില്‍ അതാണ് അവര്‍ക്കുള്ള നല്ല ശിക്ഷ. വിധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭ്യമായതിനുശേഷം കൂടുതല്‍ പ്രതികരിക്കാം എന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് സുപ്രിം കോടതി വിധി. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് അനാവശ്യമായിരുന്നു എന്നും കോടതി പറഞ്ഞു. കൂടാതെ ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. റിട്ടയേഡ് ജസ്റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക.

DONT MISS
Top