18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്റെ പിടിയില്‍

പ്രതീകാത്മക ചിത്രം

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 18 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ അറിയിച്ചു. ഇവരില്‍ നിന്ന് രണ്ട് ബോട്ടുകളും പിടികൂടിയിട്ടുണ്ട്.

പാകിസ്താന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സിയാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം കറാച്ചിയിലെ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ ആഗസ്ത് 14ന് ഇത്തരത്തില്‍ പിടികൂടിയ 26 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു.

DONT MISS
Top