ആദ്യമായി ഡ്യുവല്‍ സിം ഐഫോണ്‍; വില കുറഞ്ഞ മോഡലും

വിഖ്യാത കമ്പനിയായ ആപ്പിള്‍ ഐഫോണിന്റെ പുതുമോഡലുകള്‍ അവതരിപ്പിച്ചു. 750 ഡോളറുണ്ടെങ്കിലും താരതമ്യേന വില കുറഞ്ഞ മോഡലായ ഐഫോണ്‍ ടെന്‍ ആര്‍ ആണ് പുതു മോഡലുകളിലെ താരം. ആറിഞ്ച് വലിപ്പമുള്ള ഫോണിന് എ12 ബയോണിക് ചിപ്‌സെറ്റ് തന്നെയാണ് കരുത്ത് പകരുന്നത്.

ഐഫോണ്‍ ടെന്‍ എസ്, ടെന്‍എക്‌സ് മാക്‌സ് ഫോണുകള്‍ 512 ജിബി വരെ സംഭരണ ശേഷിയില്‍ ലഭിക്കും. 999 ഡോളറാണ് ടെന്‍ എസിന്റെ തുടക്കവില. 1099 ഡോളറാണ് ടെന്‍ എസ് മാക്‌സിന്. വിവിധ നിറങ്ങളില്‍ മോഡലുകള്‍ ലഭ്യമാണ്.

ആപ്പിള്‍ വാച്ച് 4 പുറത്തിറക്കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, ഓഹരിവിപണി തുടങ്ങി കുറച്ച് മികച്ച ഫീച്ചറുകള്‍ വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉപയോക്താവ് കാല് തെന്നി വീണാല്‍ പോലും വാച്ചിലെ സിരി അത് മനസിലാക്കും. 399 ഡോളറാണ് തുടക്കവില.

DONT MISS
Top