കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ള്യുസിസി; പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശനത്തിന് മറുപടി നല്‍കേണ്ടത് ജനങ്ങളാണെന്ന് റിമ കല്ലിങ്കല്‍

കൊച്ചി: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രിമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഡബ്ള്യുസിസി. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു.

ജനങ്ങളുടെ പിന്തുണ സമരത്തിനുണ്ട്. അതിനാല്‍ ജനങ്ങളിലാണ് വിശ്വാസം. ആവശ്യമെങ്കില്‍ ഡബ്ള്യുസിസിയുടെ പ്രതിനിധിയായി സര്‍ക്കാരിനെ കാണുമെന്നും റിമ പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച് പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കേണ്ടതെന്നും റിമ കൂട്ടിച്ചേര്‍ത്തു.

അഞ്ചാം ദിവസത്തിലേക്ക് കടന്ന കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഇപ്പോള്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും സമരപ്പന്തലിലേക്ക് എത്തുകയാണ്. സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബു, ഷഹബാസ് അമന്‍, ബിജിബാല്‍ തുടങ്ങിയവര്‍ ഇന്ന് സമരപ്പന്തലിലെത്തിയിരുന്നു.

DONT MISS
Top