കൊല്ലം ചവറ പൊലീസ് സ്‌റേറഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; തീ കൊളുത്തിയ യുവാവിനെ അഗ്‌നിശമന സേനരക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു

കൊല്ലം:കൊല്ലം ചവറ പൊലീസ് സ്‌റേറഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ പട്ടത്താനം സ്വദേശി സെയ്ദാലിയാണ് പെട്രോളൊഴിച്ച് തീ കോളുത്തിയത്. തീ കൊളുത്തിയ യുവാവിനെ അഗ്‌നിശമന സേനരക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് തനിക്ക് നീതി കിട്ടിയില്ലെന്നാരോപിച്ചാണ് കൊല്ലം പട്ടത്താനം സ്വദേശി സെയ്ദാലി ചവറ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. വിവാഹിതയായ ചവറ സ്വദേശിനിയുമായി ഒളിവില്‍ കഴിയുകയായിരുന്നു സെയ്ദാലി. പൊലീസ് ഇടപെട്ട് യുവതിയെ വീട്ടിലെക്ക് മടക്കി അയച്ചു. ഇതിന് പിന്നാലെയാണ് സ്‌റ്റേഷന് മുന്നില്‍ സെയ്ദാലിയുടെ ആത്മഹത്യാ ശ്രമം. പെട്രോള്‍ വസ്ത്രത്തില്‍ ഒഴിച്ച് നിന്ന സെയ്താതാലിയെ പൊലീസ് പിന്തിരിപ്പിക്കുന്നതിനിടെ പൊടുന്നനെ തീ കൊളുത്തുകയായിരുന്നു.

ശരീരത്തിലും വസ്ത്രത്തിലും തീ പടര്‍ന്നതൊടെ അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊള്ളലേറ്റ സെയ്ദാലി ജില്ലാ ആശുപത്രിയില്‍ ചികത്സയിലാണ്. യുവാവിനെതിരേ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു.

DONT MISS
Top