കന്യാസ്ത്രീകളെ രക്ഷിക്കണം; വത്തിക്കാന്‍ പേജില്‍ ബിഷപ്പിനെതിരെ മലയാളികളുടെ കമന്റുകള്‍

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി എടുത്ത് കന്യാസ്ത്രീകളെ രക്ഷപ്പെടുത്തണം എന്നാവശ്യപ്പെട്ട് വത്തിക്കാന്‍  ന്യൂസിന്റെ ഓദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റുകളുടെ പ്രളയം. വത്തിക്കാന്‍ ന്യൂസ് പോസ്റ്റ് ചെയ്ത വാര്‍ത്തകള്‍ക്ക് താഴെയാണ് മലയാളികള്‍ കമന്റ് ചെയ്തിരിക്കുന്നത്. വാര്‍ത്തകള്‍ക്ക് താഴെയുള്ള മിക്ക കമന്റുകളും ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ളതാണ്.

ജസ്റ്റിസ് ഫോണ്‍ നണ്‍ എന്ന് ഹാഷ് ടാഗോടുകൂടിയാണ് മിക്ക കമന്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രിങ് ഫ്രാങ്കോ ഡൗണ്‍ എന്ന ഹാഷ്ടാഗും ഉണ്ട്. ബിഷപ്പിനെ താഴെയിറക്കണം എന്നും കേളത്തിലെ കന്യാസ്ത്രീകളെ രക്ഷിക്കണം എന്നുമാണ് പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്. മലയാളത്തിലും കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് പിന്നിട്ടു. കൊച്ചിയില്‍ നടത്തിവന്നിരുന്ന സമരം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കര്‍മസമിതിയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം നടത്തുന്നത്.

DONT MISS
Top