രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രവ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അസം, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇന്നു രാവിലെ 10.20 നാണ് ഭൂചലനം ഉണ്ടായത്. 15 മുതല്‍ 20 സെക്കന്റ് വരെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അസമിലെ കൊക്രാജാര്‍ നഗരത്തില്‍ നിന്നും പതിമൂന്ന്കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ജമ്മുകശ്മീരിലും ഹരിയാനയിലും നേരിയ തോതിലുള്ള ചലനം അനുഭവപ്പെട്ടു.

DONT MISS
Top