സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി.  സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും അധികാരത്തില്‍ കൈകടത്തുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. അതേ സമയം തുറന്ന കോടതിയില്‍ നടത്തിയ വിധി പ്രസ്താവത്തില്‍ സിബിഐ അന്വേഷണത്തെ സംബന്ധിച്ച് അരുണ്‍ മിശ്ര പരാമര്‍ശം നടത്തിയില്ല.

DONT MISS
Top