ആര്‍ഭാടങ്ങളില്ലാതെ കലോത്സവം; നന്ദി അറിയിച്ച് കലാകാരന്മാര്‍

കോഴിക്കോട്: ആര്‍ഭാടങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിച്ച് കലാകാരന്‍മാര്‍ ഒത്തുക്കൂടി. കോഴിക്കോട് മാനാഞ്ചിറ പരിസരത്ത് ഒത്തുക്കൂടിയ കലാകാരന്‍മാര്‍ സന്തോഷസൂചകമായി കലാപരിപാടികളും അവതരിപ്പിച്ചു.

താല്‍ക്കാലികമായി ഒരുക്കിയ വേദിയില്‍ ശിഹാബുദ്ദീന്‍ കൂമ്പാറ എന്ന കലാകാരന്‍ നിറഞ്ഞാടി. സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ച സര്‍ക്കാരിനോടുള്ള അദ്ദേഹത്തിന്റെ നന്ദി പ്രകടനമാണ് ഇത്. ഇത്തരത്തില്‍ നിരവധി കലാകാരന്‍മാരാണ് സര്‍ക്കാരിന് നന്ദി അറിയിച്ച് കോഴിക്കോട് മാനാഞ്ചിറ പരിസരത്ത് ഒത്തു ചേര്‍ന്നത്. നൃത്തം, നാടകം, സംഗീതം തുടങ്ങി വിവിധ കലാരൂപങ്ങളെ പ്രതിനിധീകരിച്ച് നൂറോളം കലാകാരന്‍മാരാണ് സംഗമത്തിനെത്തിയത്. ചമയം, വസ്ത്രാലങ്കാരം, ലൈറ്റ് ആന്‍ഡ് സൗണ്ടസ് തുടങ്ങിയ സാങ്കേതിക മേഖലയിലുള്ളവരും പിന്തുണയുമായി എത്തി.

കലോത്സവം നടത്തേണ്ടതില്ലെന്നെയിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ ഒത്തു ചേരാനാണ് കലാകാരന്‍മാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ കലോത്സവം നടക്കുമെന്നായതോടെ ഒത്തുചേരല്‍ വേദി സര്‍ക്കാരിനുള്ള നന്ദി പ്രകടനത്തിന്റേതായി.

DONT MISS
Top