ലോക ബാങ്ക് പ്രതിനിധികള്‍ ഇന്ന് കോഴിക്കോട് സന്ദര്‍ശനം നടത്തും

കോഴിക്കോട്: പ്രളയ ബാധിത മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകബാങ്ക് പ്രതിനിധികള്‍ ഇന്ന് കോഴിക്കോട്ട്. സംസ്ഥാനത്ത് ലോകബാങ്ക് പ്രതിനിധികളുടെ ആദ്യ സന്ദര്‍ശനമാണിത്. രാവിലെ കോഴിക്കോട് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തുന്ന സംഘം തുടര്‍ന്നായിരിക്കും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. ഉരുള്‍പ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംഘം പരിശോധിക്കും. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലയിലെ സന്ദര്‍ശത്തിന് ശേഷം സംഘം വയനാട്ടിലേക്ക് പോവും.

DONT MISS
Top