കുല്‍സൂം നവാസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍

ഫയല്‍ ചിത്രം

ലാഹോര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം ഷെരീഫ്, മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ക്ക് പരോള്‍. നവാസിന്റെ ഭാര്യ കുല്‍സൂം നവാസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മൂവര്‍ക്കും 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ചായിരുന്നു കുല്‍സൂം നവാസിന്റെ(68) അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി ലാഹോറിലെത്തിക്കും.

DONT MISS
Top