മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ കാലാവധി നീട്ടണമോയെന്ന് സുപ്രിം കോടതി ഇന്ന് തീരുമാനിക്കും

ദില്ലി: അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ കാലാവധി നീട്ടണമോ എന്ന് സുപ്രിം കോടതി ഇന്ന് തീരുമാനിക്കും. വരവര റാവുവും, സുധാഭരദ്വാജും അടക്കമുള്ളവരെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നത് വിലക്കിയ കോടതി വീട്ടുതടങ്കലില്‍ തുടരുന്നതിനുള്ള കാലാവധി ഇന്നത്തേക്ക് വരെ നീട്ടിയിരുന്നു.

അറസ്റ്റിനെ ചോദ്യം ചെയ്ത് പ്രഭാത് പട്നായിക് അടക്കമുള്ള പ്രമുഖ വ്യക്തികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍. അതേസമയം അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കാട്ടി മഹാരാഷ്ട്ര പൊലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

DONT MISS
Top