തെലങ്കാന ബസ്സപകടം: മരിച്ചവരുടെ എണ്ണം 57 ആയി

ഹൈദരാബാദ്: തെലങ്കാന ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി. 31 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഇതില്‍ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നാല് കുട്ടികളും 39 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ടിഎസ്ആര്‍ടിസി) ബസ്സാണ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞത്. തെലങ്കാനയിലെ ശനിവര്‍പേട്ടിലായിരുന്നു സംഭവം. 87 യാത്രക്കാരാണ് അപകടം നടക്കുമ്പോള്‍ ബസില്‍ ഉണ്ടായിരുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതിന് പുറമെ ടിഎസ്ആര്‍ടിസി മൂന്ന് ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരില്‍ 45 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

DONT MISS
Top