ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യും; വ്യാഴാഴ്ച നോട്ടീസ് അയക്കും

തിരുവനന്തപുരം: ലൈംഗീകാരോപണ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വ്യാഴാഴ്ച അന്വേഷണം സംഘം ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയക്കും. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെടുക. ഏറ്റുമാനൂരില്‍ വച്ചാണ് അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.

അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം നാളെ കൊച്ചിയില്‍ ചേരും. യോഗത്തില്‍ വച്ചാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക. ഐജിയുടെ നിര്‍ദേശ പ്രകാരമുള്ള അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ബിഷപ്പിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നിലെ ലക്ഷ്യം ബ്ലാക്ക് മെയിലിംഗാണ്. കന്യാസ്ത്രീമാരുടെ സമരം സഭയ്‌ക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും ബിഷപ്പ് ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

സഭയെ ദീര്‍ഘകാലമായി എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി ഒത്തൂകൂടിയെന്നെ ഉള്ളു. കൊച്ചിയില്‍ നടക്കുന്ന സമരങ്ങളില്‍ ഉയര്‍ത്തിപ്പിച്ച പ്ലകാര്‍ഡുകളില്‍ അത് വ്യക്തമാണെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

DONT MISS
Top