സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ സംസ്ഥാനം ഭരണഘടനാ പ്രതിസന്ധിയിലായി. മന്ത്രിസഭാ യോഗം മാറ്റിവയ്ക്കുന്നത് ഈ പ്രതിസന്ധി കൊണ്ടാണ്. മുഖ്യമന്ത്രിയും സിപിഐഎമ്മും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കി. ഇപി ജയരാജനെ അധ്യക്ഷനാക്കിയത് മന്ത്രിസഭയില്‍ പലര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിസഭയുടെ കെട്ടുറപ്പ് നഷ്ടമായെന്നും ചെന്നിത്തല ആരോപിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താളം തെറ്റി. മന്ത്രിമാര്‍ക്ക് പണപ്പിരിവില്‍ മാത്രമാണ് താല്‍പ്പര്യം. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഒന്നും അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ല. നിര്‍ബന്ധിതിത പിരിവ് പാടില്ലെന്നും പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് വേണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം മന്ത്രിമാര്‍ ചുമതലയുള്ള ജില്ലകളില്‍ തിരക്കിലായതിനാലാണ് മന്ത്രിസഭാ യോഗങ്ങള്‍ നടത്താന്‍ സാധിക്കാത്തതെന്ന് ഇപി ജയരാജന്‍ വിശദീകരിച്ചിരുന്നു. ബിഷപ്പിനെതിരായ കേസില്‍ പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണം കാര്യക്ഷമമായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.

DONT MISS
Top