കന്യാസ്ത്രീമാരുടെ സമരം സഭയ്‌ക്കെതിരെയുള്ള ഗൂഢാലോചനയെന്ന്  ജലന്തര്‍ ബിഷപ്പ്

ദില്ലി: ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിക്ക് പിന്നിലെ ലക്ഷ്യം ബ്ലാക്ക് മെയിലിംഗാണ്. കന്യാസ്ത്രീമാരുടെ സമരം സഭയ്‌ക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും ബിഷപ്പ് ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

കന്യാസ്ത്രീമാരുടെ സമരം സഭയ്‌ക്കെതിരായ സമരമാണെന്ന് വരുത്തിതീര്‍ക്കാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സഭയെ ദീര്‍ഘകാലമായി എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി ഒത്തൂകൂടിയെന്നെ ഉള്ളു. കൊച്ചിയില്‍ നടക്കുന്ന സമരങ്ങളില്‍ ഉയര്‍ത്തിപ്പിച്ച പ്ലകാര്‍ഡുകളില്‍ അത് വ്യക്തമാണെന്നും ബിഷപ്പ് പറയുന്നു.

നിയമപരമായ എല്ലാ നടപടികളോടും സഹകരിക്കും. പൊലീസിനോട് എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. കന്യാസ്ത്രീയുടെ പരാതിക്ക് പിന്നിലെ ലക്ഷ്യം ബ്ലാക്ക്‌മെയിലിംഗാണ്. സര്‍ക്കാരിനെയല്ല സഭയെയാണ് കന്യാസ്ത്രീമാരെ മുന്‍നിരത്തി സമരം ചെയ്യുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചു. എന്നാല്‍ ബിഷപ്പിന്റെ ആരോപണം കന്യാസ്ത്രീകള്‍ നിഷേധിച്ചു. തങ്ങള്‍ ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തുന്നില്ലെന്നും നീതിക്ക് വേണ്ടിയുള്ള സമരമാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

DONT MISS
Top