തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മെഹുല്‍ ചോക്‌സി

മെഹുല്‍ ചോക്‌സി

ദില്ലി: തനിക്കെതിരായ ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് പിഎന്‍ബി തട്ടിപ്പുകേസില്‍ രാജ്യം വിട്ട മെഹുല്‍ ചോക്‌സി. പണതട്ടിപ്പുകേസില്‍ രാജ്യം വിട്ടതിനുശേഷം ആദ്യമായാണ് മെഹുല്‍ ചോക്‌സി ക്യാമറയ്ക്കു മുന്നില്‍ സംസാരിക്കുന്നത്. ആന്റിഗ്വയിലുള്ള ചോക്‌സിയുടെ അഭിഭാഷകനാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ചോദ്യങ്ങള്‍ കൈമാറിത്.

തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തെറ്റായതും അടിസ്ഥാനരഹിതവുമാണ്. ഒരു അടിസ്ഥാനുവമില്ലാതെയാണ് എന്‍ഫോസ്‌മെന്റ് തന്റെ സ്വത്തുകള്‍ കണ്ടുകെട്ടിയത്. ഫെബ്രുവരി 16 നാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുള്ളതിനാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്താതായി ഒരു ഇമെയില്‍ സന്ദേശം ലഭിച്ചത്. തന്റെ പാസ്‌പോര്‍ട്ട് പിന്‍വലിച്ചത് എന്തിനാണെന്ന് അറിയില്ല. എങ്ങനെയാണ് താന്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായെതെന്ന് പാസ്‌പോര്‍ട്ട് ഓഫീസില്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അതിനുള്ള മറുപടി ലഭിച്ചില്ല എന്നും ചോക്‌സി പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോസ്‌മെന്റും സിബിഐയും അന്വേഷിക്കുന്ന പ്രതികളാണ് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും. സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യവിട്ട രണ്ടുപേരെയും തിരികെ ഇവിടെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

DONT MISS
Top