ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സി രവീന്ദ്രനാഥ്

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളില്ലാതെ ശാസ്ത്ര-കലാ-കായിക മേളകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വരുന്ന പതിനേഴാം തീയതി മാനുവല്‍ കമ്മറ്റി ചേരുന്നുണ്ട്. നിലവിലെ മാനുവലില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ ആലപ്പുഴയിലാണ് കലോത്സവം നടത്താനായി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മാനുവല്‍ കമ്മറ്റി ചേര്‍ന്ന് അന്തിമ തീരുമാനത്തില്‍ എത്തും എന്നും മന്ത്രി അറിയിച്ചു.

ഒന്നും രണ്ടും മൂന്നം സ്ഥാനക്കാരെ തെരഞ്ഞെടുക്കുന്നതിനും ഗ്രേഡ് നല്‍കുന്നതിനും ഇതുവഴി അര്‍ഹരായ കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടി മാത്രമായിരിക്കും കലോത്സവം നടത്തുന്നത്.

പ്രളയക്കെടുതിയെ തുടര്‍ന്ന് കലോത്സവം നടത്തേണ്ട എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും വിദ്യാര്‍ത്ഥികളുടെ ഗ്രേസ്മാര്‍ക്ക് ഉള്‍പ്പെടെ പരിഗണിച്ച് കലോത്സവം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

DONT MISS
Top