നിയമസഭയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തിയിരിക്കുകയാണ് പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍

മലപ്പുറം: കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍ രംഗത്ത്. നിയമസഭയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും സ്പീക്കര്‍ മലപ്പുറത്ത് പറഞ്ഞു.

കന്യാസ്ത്രീയെ പരസ്യമായി അപമാനിച്ചുകൊണ്ടുള്ള പിസി ജോര്‍ജിന്റെ പ്രസ്ഥാവനക്കെതിരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയത്. പിസി യുടെ പ്രസ്ഥവാന നിയസഭയുടെ അന്തസ്സ് പാതാളത്തോളം താഴ്ത്തി. കന്യാസ്ത്രീക്കെതിരെ ഇത്തരമൊരു പരാമര്‍ശം പിസിയുടെ ഭാഗത്തുനിന്നും ഉണ്ടാവരുതായിരുന്നു.

പിസി ജോര്‍ജിനൊട് വിശദീകരണം ചോദിക്കും. നിയമവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് നിയമസഭാംഗം എന്നുള്ള നിലയില്‍ പിസിക്ക് ഉണ്ടാവേണ്ടതായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

DONT MISS
Top