പ്രാണിയുടെ ആക്രമണംമൂലം വ്യാപകമായി കൃഷി നശിക്കുന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായി കര്‍ഷകര്‍

കോഴിക്കോട്: വണ്ട് ഇനത്തില്‍പ്പെട്ട പ്രാണിയുടെ ആക്രമണംമൂലം വ്യാപകമായി കൃഷി നശിക്കുന്നതിനാല്‍ ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട് കാവിലും പാറയിലെ കര്‍ഷകര്‍. ജാതി, ഗ്രാമ്പു കൃഷികളാണ് പ്രാണിയുടെ ആക്രമണം മൂലം രോഗം ബാധിച്ചത് നശിച്ചത്. കോടികളുടെ നഷ്ടമാണ് മേഖലയിലെ കര്‍ഷകര്‍ക്ക് ഇത് മൂലം ഉണ്ടായിരുക്കുന്നത്.

ആദ്യം ഇലകൊഴിയും. പിന്നെ തടിയിലൂടെ ഒരു തരം കൊഴുപ്പ് പുറത്തേക്ക് വരും. ഒടുവില്‍ മരം ഉണങ്ങിപ്പോവും. കോഴിക്കോട് കാവിലും പാറയിലെ ജാതി, ഗ്രാമ്പു കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ആണ് ഇത്. സ്‌കൊളിറ്റഡ് ഇനത്തില്‍പ്പെട്ട ഒരുതരം വണ്ടാണ് കൃഷിയെ ഇങ്ങനെ നശിപ്പിക്കുന്നത്. ഈ പ്രാണിയുടെ ആക്രമണം മൂലം മേഖലയില്‍ വ്യാപകമായി ജാതി ഗ്രാമ്പു മരങ്ങള്‍ നശിച്ചു. ഇതോടെ കോടികളുടെ നഷ്ടമാണ് മേഖലയിലെ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കൃഷിയെ ബാധിക്കുന്ന ഈ രോഗത്തെ ഗൗരവപരമായാണ് അധികൃതര്‍ കാണുന്നത്.

മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളേയും ഈ രോഗം ബാധിക്കുന്നുണ്ട്. മറ്റു മരങ്ങളിലേക്ക് എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗമാണിതെന്നാണ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ദ്ധരുടെ അഭിപ്രായം. രോഗ ബാധിച്ച മരങ്ങള്‍ എത്രയും പെട്ടന്ന് മുറിച്ച് മാറ്റണം. അല്ലാത്തവയില്‍ പ്രതിരോധ മരുന്നുകള്‍ തളിക്കണമെന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചു.

DONT MISS
Top