പ്രളയകാലത്ത് ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത് ഹൈക്കോടതി; ഹര്‍ത്താല്‍ കൊണ്ട് എന്താണ് നേടുന്നതെന്നും കോടതി

കേരള ഹൈക്കോടതി

കൊച്ചി: പ്രളയകാലത്ത് ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത് ഹൈക്കോടതി. ഹര്‍ത്താല്‍ കൊണ്ട് എന്താണ് നേടുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു. പ്രളയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. പ്രളയത്തിന് ശേഷം പുനര്‍നിര്‍മാണ ജോലികള്‍ നടക്കുകയാണ്. അതിനെല്ലാം തടസം ഉണ്ടാക്കാനല്ലേ ഈ ഹര്‍ത്താല്‍ ഉപകരിക്കൂ എന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

DONT MISS
Top