കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാനം പിടിച്ച് ‘വൈറല്‍ 2019’ സിനിമയുടെ പോസ്റ്റര്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍  ഒരു സിനിമയുടെ പോസ്റ്റര്‍ ഇടംപിടിച്ചിരിക്കുകയാണ്. ജനകീയ സിനിമയായ ‘വൈറല്‍ 2019’ എന്ന സിനിമയുടെ പോസ്റ്ററാണ് വിമാനത്താവളത്തില്‍ ഇടം നേടിയത്.

സോഷ്യല്‍ മീഡിയയുടെ പൂര്‍ണ സഹകരണത്തോടെയാണ് നൗഷാദ് ആലത്തൂരും ഹസീബ് മരക്കാരും വൈറല്‍ 2019 എന്ന സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ സ്‌ക്രിപ്റ്റ്, അഭിനേതാക്കള്‍, സംഗീതം തുടങ്ങി ഒരു സിനിമയ്ക്ക് എന്തല്ലാം വേണോ അത് എല്ലാം കൈകാര്യം ചെയുന്നത് ജനങ്ങളാണ്. ഇങ്ങനെ ലോക സിനിമയുടെ ചരിത്രത്തെ മാറ്റി മറിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.

ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങി ഒന്‍പതോളം സിനിമകള്‍ക്കുശേഷമാണ് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് ഈ സിനിമ നിര്‍മിക്കുന്നത്.

താരങ്ങള്‍, ഗായകര്‍ തുടങ്ങി എല്ലാവരും പുതുമുഖങ്ങളായിരിക്കും, അതും സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ കഴിവ് കാണിച്ച്, ജനങ്ങളുടെ വോട്ട് അനുസരിച്ച് ഒരു റിയാലിറ്റി ഷോ പോലെയായിരിക്കും ഈ സിനിമ.

DONT MISS
Top