ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനമാകെ നിരത്തിലിറങ്ങിയില്ല. പലയിടത്തും സമരാനുകൂലികള്‍ വ്യാപകമായി കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.

മഹാപ്രളയത്തിന് ശേഷമുള്ള പുനരധി വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയുള്ള ഹര്‍ത്താലിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നു വന്നെങ്കിലും തെക്കന്‍ ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജര്‍ നില വളരെ കുറവായിരുന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്ന് ഒരു സര്‍വീസ് പോലും പുറപ്പെട്ടില്ല. ഹര്‍ത്താലിനോട് സമ്മിശ്രപ്രതികരണമാണ് ആളുകളുടെ ഭാഗത്തു നിന്നുണ്ടായത്.

രോഗികള്‍ക്കായി സമരക്കാര്‍ തന്നെ ക്രമീകരിച്ച വാഹനങ്ങളും പൊലീസ് വാഹനങ്ങളുമാണ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ സമരാനുകൂലികള്‍ വ്യാപകമായി തടഞ്ഞു. തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ഇവര്‍ അടച്ചു. ഗവണ്‍മെന്റ് പോസ്റ്റ് ഓഫീസിലേക്ക് ഇടതുമുന്നണി നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. എജീസ് ഓഫീസിലേക്ക് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നതുകൊണ്ട് തന്നെ നിരത്തുകളില്‍ തിരക്ക് വളരെ കുറവായിരുന്നു. ജനജീവിതം ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളില്‍ വന്നിറങ്ങിയ യാത്രക്കാരും ആര്‍സിസി മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള രോഗികളുമാണ് ഹര്‍ത്താലില്‍ വലഞ്ഞത്.

DONT MISS
Top