ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; 44 പേര്‍ക്ക് പരുക്ക്


ഷിംല: ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന്‌പേര്‍ മരിച്ചു. 44 പേര്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്. ചിന്‍പുര്‍ണി മേഖലയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.

47 യാത്രക്കാരുമായി പഞ്ചാബില്‍ നിന്നും വന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്ക് പറ്റിയവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള 36 പേര്‍ക്ക് സാരമായ പരുക്കുകളുണ്ട്. പരുക്ക് പറ്റിയവരെ സമീപത്തുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

DONT MISS
Top