വയനാട്ടില്‍ മണ്ണിരകള്‍ ചത്തൊടുങ്ങുന്നു; കാലവസ്ഥാ വ്യതിയാനവും മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റവുമാണ് കാരണമെന്ന് വിദഗ്ധര്‍

കല്‍പ്പറ്റ: കാലാവസ്ഥ വ്യതിയാനവും മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റവുമാണ് വയനാട്ടില്‍ മണ്ണിരകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ഭൂമിയുടെ ഘടനയെക്കുറിച്ച് പഠിക്കുന്നതിനായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഭൗമ ശാസ്ത്രജ്ഞര്‍ ഈ മാസം ജില്ലയില്‍ എത്തും.

വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം മണ്ണിന്റെ സ്വാഭാവികമായ ഈര്‍പ്പം നഷ്ടപ്പെട്ടതും ചൂട് അസഹനീയമായതുമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടുവര്‍ഷം മുന്‍പും ഇത്തരത്തില്‍ മണ്ണിരകള്‍ ചത്തൊടുങ്ങിയിരുന്നു . ഇത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചന ആണോ എന്നതും ശാസ്ത്രീയമായി പഠനം നടത്തേണ്ട കാര്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പകല്‍ സമയം കഠിനമായ ചൂടും രാത്രിയിലെ മഞ്ഞുവീഴ്ചയും മണ്ണിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതിന് കാരണമാകുന്നു. വലിയ മാറ്റങ്ങളാണ് ജില്ലയിലെ കാലാവസ്ഥയില്‍ ഓരോ ദിവസവും ഉണ്ടാകുന്നത്.

DONT MISS
Top