യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ദ്യോക്കോവിച്ചിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരം കിരീടം നേടിയത്. സ്‌കോര്‍ 6-3, 7-6, 6-3.

എട്ട് തവണ യുഎസ് ഓപ്പണ്‍ ഫൈനല്‍ കളിച്ച ദ്യോക്കോവിച്ചിന്റെ മൂന്നാം കിരീടമാണിത്. 2011 ലും 2015 ലും ദ്യോക്കോവിച്ചായിരുന്നു ചാമ്പ്യന്‍. ഇതോടെ താരത്തിന്റെ ഗ്രാന്‍സ്ലാം കിരീട നേട്ടം 14 ആയി.

DONT MISS
Top