ക്ഷേമ പദ്ധതികളില്‍ അംഗത്വം എടുക്കാം; ശറഫിയയില്‍ കെഎംസിസി പ്രവാസി സേവന കേന്ദ്രം തുടങ്ങി

ജിദ്ദ: സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികളില്‍ അംഗത്വം എടുക്കാനും മറ്റും സൗകര്യമൊരുക്കി ശറഫിയ കെഎംസിസി സ്‌നേഹസ്പര്‍ശം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി സേവന കേന്ദ്രം തുടങ്ങി. ശറഫിയ കെഎംസിസി ഓഫീസില്‍ ആരംഭിച്ച പ്രവാസി സേവനകേന്ദ്രം ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക.

ജെഎന്‍എച്ച് മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ വിപി മുഹമ്മദലി കെഎംസിസി പ്രവാസി സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. നിസാം മമ്പാട് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് സികെ ഷാക്കിര്‍ സംസാരിച്ചു. നാസര്‍ വെളിയംകോട്, സിസി കരീം, റസാഖ് അണക്കായി, ഹസന്‍ ബത്തേരി, ചെറി മഞ്ചേരി, റശീദ് വരിക്കോടന്‍, മുഹമ്മദലി കോങ്ങാട് സംസാരിച്ചു. നാസര്‍ ഒളവട്ടൂര്‍ സ്വാഗതവും സിടി ശിഹാബ് നന്ദിയും പറഞ്ഞു.

രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മജീദ് കള്ളിയില്‍, സിസി റസാഖ്, റസാഖ് ചേലക്കോട്, മജീദ് ചേളാരി, ശാഹുല്‍ തൊടികപ്പുലം നേതൃത്വം നല്‍കി. ആദ്യഘട്ടമെന്ന നിലയില്‍ ശനിയാഴ്ചകളില്‍ വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയാണ് ശറഫിയ കെഎംസിസി ഓഫിസില്‍ പ്രവാസി സേവന കേന്ദ്രം പ്രവര്‍ത്തിക്കുക. വിവിരങ്ങള്‍ 0555661045, 0534416520, 0564153150, 0501149011 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പെന്‍ഷനും ആനുകൂല്യങ്ങളും ലഭ്യമാവാന്‍ മുഴുവന്‍ പ്രവാസി മലയാളികളും കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുക്കണമെന്ന് ശറഫിയ കെഎംസിസി സ്‌നേഹസ്പര്‍ശം കമ്മിറ്റി അഭൃര്‍ത്ഥിച്ചു.

DONT MISS
Top