ഹര്‍ത്താലിനോട് സഹകരിക്കില്ല; പ്രതിഷേധം രേഖപ്പെടുത്തി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി: പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. പ്രളയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടിമ്പോള്‍ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് തീര്‍ത്തും അനീതിയാണ്. എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ഹര്‍ത്താലുകള്‍കൊണ്ട് ആര്‍ക്കും ഇതുവരെ ഗുണം ലഭിച്ചിട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അധികാരം കാണിക്കാനും ഗൂണ്ടകള്‍ക്ക് സൈര്യവിഹാരം നടത്താനും ഹര്‍ത്താലിലൂടെ ഒരു ദിവസം മാറ്റിവയ്ക്കുകയാണ്. ഹര്‍ത്താല്‍ രാജ്യത്തിന്റെ സാമ്പത് വ്യവസ്ഥയെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇത് ഒരു രാഷ്ട്രീയ അഹങ്കാരമാണ്. എന്തും ജനങ്ങള്‍ സഹിക്കണം എന്ന മനോഭാവമാണ് ഇതിലൂടെ തെളിയുന്നത്. ഹര്‍ത്താലിനെതിരെ സമരം ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും ചിറ്റലപ്പള്ളി പറഞ്ഞു.

DONT MISS
Top