പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൗണ്ട് തബോര്‍ മഠത്തിലെ കന്യാസ്ത്രീയായ സൂസന്‍ മാത്യുവിനെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നുരാവിലെയോടെ മഠത്തിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കന്യാസ്ത്രീ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ഈ  മുറിയില്‍ ഇവരുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിന്റെ സമീപത്തായി രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.  ഇന്നലെ രാത്രി സൂസന്‍ മാത്യുവിനെ പുറത്ത് കണ്ടതായും മറ്റു കന്യാസ്ത്രീകള്‍ മൊഴി നല്‍യിട്ടുണ്ട്.

മരിച്ച സാഹചര്യം എന്താണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ജെന്നി പോലുള്ള അസുഖം കന്യാസ്ത്രീക്ക് ഉള്ളതായി മറ്റ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തിവരികയാണ്.

DONT MISS
Top