സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. കലോത്സവം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് എസ്എഫ്ഐ പറഞ്ഞു. പ്രളയക്കെടുതികള്‍ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം നടത്തി പ്രോത്സാഹനം നല്‍കുകയാണ് വേണ്ടതെന്ന് കെഎസ്‌യുവും വ്യക്തമാക്കി.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉപേക്ഷിച്ചവയുടെ പട്ടികയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാടുകളെ എതിര്‍ക്കുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. കലോത്സവം നടത്തണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും എസ്എഫ്‌ഐ അറിയിച്ചു.

കലോത്സവത്തെ ആഘോഷമായി കാണാന്‍ സാധിക്കില്ലെന്നാണ് കെഎസ്‌യുവിന്റെ നിലപാട്. സാമ്പത്തിക ധാരാളിത്തം കുറച്ച് ജനപങ്കാളിത്തതോടെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

DONT MISS
Top