ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കുന്നു; ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത്

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കത്തിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കാണിച്ചാണ് തീരുമാനത്തിനെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്.

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതിയെ സമീപിക്കും. ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കന്യാസ്ത്രീകള്‍ ആരോപിച്ചു. പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കും . അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ പിസി ജോര്‍ജ്ജിനെതിരെയും പരാതി നല്‍കും എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

അതേസമയം കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഐജിയും റിപ്പോര്‍ട്ട് നല്‍കി.

DONT MISS
Top