പ്രളയബാധിതര്‍ക്ക് എഐബിഡിഎ 1200 ഗ്യാസ് സ്റ്റൗവും 2000 സുരക്ഷാ ഹോസുകളും നല്‍കും

കൊച്ചി: പ്രളയ ബാധിത പ്രദേശത്തെ കുടുംബങ്ങള്‍ക്കുവേണ്ടി 1200 സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഗ്യാസ് സ്റ്റൗവും, 2000 സുരക്ഷാ ഹോസുകളും ഓള്‍ ഇന്ത്യ ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എഐബിഡിഎ) കേരളത്തിന് നല്‍കും. 28 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ് എഐബിഡിഎ നല്‍കുന്നത്.

ദുരന്ത ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി കേടുവന്ന ഗ്യാസ് സ്റ്റൗ, അനുബന്ധ ഉപകാരണങ്ങള്‍ എന്നിവയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സൗജന്യ ക്യാമ്പുകള്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും സംഘടന ശേഖരിച്ച തുകയും നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗ്യാസ് സ്റ്റൗവും, സുരക്ഷാ ഹോസുകളും സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രളയ മേഖലകളില്‍ സാധാരണ ജനജീവിതം തിരികെയെത്തിക്കാന്‍ വേണ്ട തുടര്‍സഹായങ്ങളും അസോസിയേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

DONT MISS
Top