നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ആറ് മരണം

കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. നുവകോട്ട് ജില്ലയിലെ വനത്തിനുള്ളിലാണ് ആള്‍ട്ടിട്യൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.

ഗോര്‍ഹയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് യാത്രതിരിച്ച ഹെലികോപ്ടര്‍ ശനിയാഴ്ച രാവിലെയോടെ കാണാതായിരുന്നു. പൈലറ്റടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഒരു സ്ത്രീ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ആറുപേരുടേയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.

DONT MISS
Top