ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് രണ്ട് മരണം

പ്രതീകാത്മക ചിത്രം

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്കടത്തുള്ള കക്കിവാടന്‍പട്ടില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്.

എ കൃഷ്ണന്‍, ജി മാരിയപ്പന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൊന്നുസ്വാമി, എം പാണ്ഡ്യരാജന്‍, എം ദേവി എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ പടക്ക നിര്‍മാണം നടത്തുന്നതിനടിയില്‍ ഒരു മുറിയിലാണ് അപകടം നടന്നത്.

DONT MISS
Top