സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സുധീരന്‍

വിഎം സുധീരന്‍

തിരുവനന്തപുരം: നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.

ജലന്തര്‍ ബിഷപ്പിനെതിരെ അവര്‍ ഉന്നയിച്ച പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസ് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്.

പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയില്‍ ആക്ഷേപിച്ച പിസി ജോര്‍ജ്ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ് എന്നും സുധീരന്‍ പറഞ്ഞു.

DONT MISS
Top